യാക്കൂബ് മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ്


കില്‍ത്താന്‍(15.8.12)- ഗവ.സീനിയര്‍സെക്കണ്ടറിസ്കൂള്‍ മലയാള ഭാഷാ അധ്യാപകനായ  .യാക്കൂബ് മാസറ്റര്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ പുരസ്ക്കാരത്തിന് അര്‍ഹനായിസെപ്ററംബര്‍ ന് ഡല്‍ഹിയില്‍വെച്ച് ഇന്ത്യന്‍ പ്രസിഡന്‍റ് അവാര്‍ഡ് വിതരണം ചെയ്യും. 1979 ല്‍ ഭാഷാ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം കില്‍ത്താന്‍മിനിക്കോയിഅമിനികടമം,ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ ജോലി ചെയ്തിട്ടുണ്ട്.ദ്വീപുകണ്ട ഭാഷാ അധ്യാപകന്മാരില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനംഅദ്ദേഹത്തിന് ഈ പുരസ്കാരം വളരെ നേരത്തെതന്നെ ലഭിക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റ ശിശ്യത്വം ലഭിച്ച ഏതൊരു വ്യക്തിയും പറയുകസൗമ്യമായ പെരുമാറ്റവും ലാളിത്യജീവിതവും കൃത്യനിഷ്ടയും സാമൂഹികസേവനവുമെല്ലാം ഈ വ്യക്തിത്വത്തില്‍ നമുക്ക് ദര്‍ശിക്കാനാവുംലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘത്തിന്‍റെ സ്ഥാപകപ്രസിഡന്‍റും കണ്ണാടിപ്പാത്ത മാഗസിന്‍റെ അസോസിയേറ്റ് എഡിറ്ററുമാണദ്ദഹംലക്ഷദ്വീപിലെ നവാഗതരായ അധ്യാപകര്‍ക്ക് യാക്കൂബ് മാസ്ററര്‍ ഒരു മാതൃയാണ്.ലക്ഷദ്വീപിലെ ആദ്യ നോവലായ' കോലോടം ' അഡ്മിനിസ്ട്രേറ്റര് പ്രകാശനം ചെയ്തു

കവരത്തി(18.7.12)- കില്ത്താന് സ്വദേശി എന്.. ഇസ്മത്ത് ഹൂസൈന് എഴുതിയ ലക്ഷദ്വീപിലെ ആദ്യത്തെ മലയാള നോവലായ കോലോടവും യു.സി.കെ തങ്ങളുടെ കഥാസമാഹാരമായ കടലിന്റെ കഥകളും അഡ്മിനിസ്ട്രേറ്റര് ശ്രീ.അമര്നാഥ് പ്രകാശനം ചെയ്തു. അഡ്മിനിസ്ട്രേറ്ററുടെ കോണ്ഫറന്സ് ഹാളില് വെച്ചായിരുന്നു പ്രകാശനം. പരിപാടിയില് കില്ത്താന് ദ്വീപ് ചെയര്പേഴ്സണ് സാജിദാബീഗം അധ്യക്ഷയായിരുന്നു. നിരവധിപേര് പരിപാടിയില് പങ്കെടുത്തു. ലക്ഷദ്വീപിലെ തനതായ ജീവിതസംസ്ക്കാരം വിളിച്ചുണര്ത്തുന്നതാണ് രണ്ട് കൃതികളും. ലക്ഷദ്വീപ് സാഹിത്യപ്രവര്ത്തക സംഘമാണ് പുസ്തകങ്ങള് പുറത്തിറക്കിയത്
പുസ്തകങ്ങള്‍ ലഭിക്കുന്നതിന് നമ്പരില്‍ ബന്ധപ്പെടുക -9495468266