ദ്വീപ് സാഹിത്യത്തിനൊരു കൂട്ടായ്മ

ഞങ്ങളുടെ മനസ്സില്‍ ഒരുപാട് കാലം കൊണ്ട് നടന്ന സ്വപ്നമായിരുന്നു ലക്ഷദ്വീപിലെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കൊരു വേദി. എഴുത്തിന്‍റെ ആത്മീയാനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന സര്‍ഗ്ഗാത്മക പ്രതിഭകള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും അവരുടെ സ്വപ്നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്‍റെ സൂര്യതേജസ്സ് നല്‍കാനും കഴിയുന്ന ഒരു കൂട്ടായ്മ. സ്വപ്നം ഒരു നിമിത്തം പോലെ പുലര്‍ന്നിരിക്കു. സംഘത്തിന്‍റെ പ്രഥമ സംരംഭമാണ് കണ്ണാടിപ്പാത്ത എന്ന സാസ്കാരിക മാസിക. ദ്വീപിലെ ഏല്ലാ സാഹിത്യ സ്നേഹികളേയും കോര്‍ത്തിണക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 

No comments:

Post a Comment