ലക്ഷദ്വീപ് സാഹിത്യം കുറേക്കാലം ഉറങ്ങിക്കിടക്കുകയായിരുന്നു.
                                        യു.സി.കെ.തങ്ങള്‍
കില്‍ത്താന്‍: ലക്ഷദ്വീപ് സാഹിത്യം കുറേക്കാലമായി ഉറങ്ങിക്കിടക്കുകയായിരുന്നു എന്നും ദ്വീപിന്റെ സംസ്കൃതിക്കിണങ്ങുംവിതം ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന് അത് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുമെന്നും യു.സി.കെ.തങ്ങള്‍ പ്രസ്താവിച്ചു. കില്‍ത്താന്‍ദ്വീപില്‍ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പത്രം നടത്തിയതിന്റെ പേരില്‍ ഒരുപാട് പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജയിലില്‍വരേ കിടക്കേണ്ടി വന്നു എന്നും തങ്ങള്‍ തുറന്നടിച്ചു.
 ലക്ഷദ്വീപിലെ പഴഴ സാഹിത്യ മൂല്യമുള്ള ഒരു കൃതിപോലും നഷ്ടപ്പെടാത്ത വിതം സൂക്ഷിക്കാനുള്ള നടപടികള്‍ സാഹിത്യ സംഘം സ്വീകരിക്കുമെന്ന് യോഗത്തില്‍ അദ്യക്ഷനായിരുന്ന സംഘം പ്രസിഡന്റ് ഡോ.ഹനീഫാക്കോയ പറഞ്ഞു.
 വിദ്യാര്‍ത്ഥിയായിരുന്നകാലം മുതല്‍ ദ്വീപുമായി ബന്ധമുണ്ടായിരുന്ന തനിക്ക് ഇപ്പോഴാണ് ദ്വീപില്‍ കാലുക്കുത്താനായതെന്ന് കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ കെ.പി.കുഞ്ഞിമൂസ സമ്മേളനത്തില്‍ പറഞ്ഞു. ചോദ്യങ്ങളും സമ്മാനങ്ങളും ഫലിതങ്ങളും കൊണ്ട് കുഞ്ഞിമൂസക്ക സമ്മേളനത്തെ ക്കൈയ്യിലെടുത്തു.  ഖല്‍ബില്‍ കൊണ്ട് നടന്ന ദ്വീപ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനായതിലുള്ള സന്തോഷത്തിലായിരുന്നു എഴുത്തുകാരനായ ഹസ്സന്‍ വാഡിയിലും സലാഹുദ്ദീന്‍ അയ്യൂബിയും മനശാസ്ത്ര വിദക്ദ്ധന്‍ ശാനവാസും സമ്മേളനത്തില്‍ സംസാരിച്ചത്.
   ഒരുപാട് കാലം ഉള്ളില്‍ കൊണ്ട് നടന്ന ദ്വീപിലെ ഗൃഹാതുരത്ത്വം അനുഭവിപ്പിക്കാനായ മൂന്ന് ദിവസങ്ങളായിരുന്നു ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയതെന്ന് ഡോ.സി.ജി.പൂക്കോയ സമ്മേളനത്തില്‍ സന്തോഷം പങ്ക് വെച്ചു.  കിളുത്തനിലെ കാവ്യ പ്രപഞ്ചം എന്ന കെ. ബാഹിര്‍ രചിച്ച പുസ്തകം യോഗത്തില്‍ പ്രകാഷനം ചെയ്തു. സംഘം സെക്രട്ടറി ഇസ്മത്ത് ഹുസൈന്‍ യോഗത്തിന് സ്വാഗതം ആശംസിച്ചു.
 കോരിച്ചൊരിയുന്ന മഴഴത്തും പിരിഞ്ഞ് പോകാത്ത ജനക്കൂട്ടത്തിന് കെ.ബാഹിര്‍ നന്ദി രേകപ്പടുത്തി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കലാസാഹിത്യ പരിപാടികളില്‍ വിജൈകളായവര്‍ക്ക് കില്‍ത്താന്‍ദ്വീപ് ഗ്രാമ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സമ്മാനങ്ങള്‍ നല്‍കി.

No comments:

Post a Comment