കീളാവാഘോഷം 2011 സമുചിതമായി കൊണ്ടാടികില്‍ത്താന്‍:      ലക്ഷദ്വീപ് ഗവണ്‍മെന്റിന്റെ ജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കില്‍ത്താന്‍ദ്വീപ് ഗ്രാമ പഞ്ചായത്തും ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘവും സംയുക്തമായി കീളാവാഘോഷം 2011 സംഘടിപ്പിച്ചു. ലക്ഷദ്വീപിലെ നാടന്‍ കലാരൂപങ്ങളും മറ്റ് കലാ പരിപാടികളും വേദിയില്‍ അരങ്ങേറി. ഒന്നാം ദിവസം മിസ്റാവ് കള്‍ച്ചറല്‍ സൊസൈറ്റി കലാപരിപാടികള്‍ സംഘടിപ്പിച്ചു. ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റും കലാഅക്കാദമിയും പരിപാടികള്‍ അവതരിപ്പിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്ടര്‍ ശ്രീ. അമര്‍നാഥും ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാരും  പരിപാടികളില്‍ പങ്കെടുത്തു. കീളാവായിലെ കടല്‍ക്കാറ്റേറ്റ് വെള്ള മണല്‍പ്പുറത്ത് തടിച്ച് കൂടിയ ജനങ്ങള്‍ ആവേഷത്തോടെയാണ് പരിപാടികളേ സ്വീകരിച്ചത്.

No comments:

Post a Comment