പുസ്തക പ്രകാശനം
കിളുത്തനിലെ കാവ്യ പ്രപഞ്ചം
                                     പ്രകാശനം ചെയ്തു
 കെ. ബാഹിര്‍ രചിച്ച കിളുകത്തനിലെ കാവ്യ പ്രപഞ്ചം എന്ന പുസ്തകം പ്രകാശനം ചെയ്തു. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ വാര്‍ഷിക സമ്മേളന സദസ്സില്‍ കേരളക്കരയിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിമൂസ കെ.പി.സെയ്തുമുഹമ്മദ്
കോയക്ക് നല്‍കി കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. എന്തിനും ഏതിനും പാട്ടെഴുതിയിരുന്ന കില്‍ത്താനിലെ പൂര്‍വ്വ തലമുറയുടെ അകക്കാമ്പുള്ള രചനകളാണ് ബാഹിര്‍ തന്റെ പുസ്തക രചനക്ക് തിരഞ്ഞെടുത്തത്. പറവമാലയും മഹരങ്കീസും ഹഖീഖത്ത് മാലയും തുടങ്ങി ദ്വീപിന്റെ പഴഴ തലമുറയുടെ ഹൃദയതാളം ഈ പുസ്തകത്തില്‍ ചാലിച്ചിരിക്കുന്നു. ആസ്വാദനത്തിന്റെ രസകരമായ തലങ്ങളിലേക്ക് വായനക്കാരേ കൂട്ടിക്കൊണ്ട് പോവാന്‍ എഴുത്ത് കാരന് കൈഴിഞ്ഞിട്ടുണ്ടെന്ന് തദവസരത്തില്‍ സംസാരിച്ച സംഘം സെക്രട്ടറി ഇസ്മത്ത് ഹുസൈന്‍ പറഞ്ഞു. കോപ്പികള്‍ വില്‍പ്പനയിലുണ്ട്. 

No comments:

Post a Comment