കലാ അക്കാദമി അവാര്‍ഡ് ജേതാവിന് സ്വീകരണം നല്‍കി
കില്‍ത്താന്‍ 2012 ലെ ഏറ്റവും നല്ല പുസ്തകത്തിന് ലക്ഷദ്വീപ് കലാ അക്കാദമി അവാര്‍ഡ് നേടിയ കെ.ബാഹിറിന് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം സ്വീകരണം നല്‍കി. സംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡോ.കലീല്‍ഖാന്‍ പൊന്നാട അണിയിച്ച് ബാഹിറിനെ സ്വീകരിച്ചു. സംഘം പ്രസിഡന്റ് ഡോ.ഹനീഫാക്കോയ സ്വാഗതം ആശംസിച്ച് സംസാരിച്ചു. പി.യാഖൂബ് മാസ്റര്‍,എച്ച്.സിറാജ്കോയ, സി.പി.മുല്ലക്കോയ, എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു.

No comments:

Post a Comment